SEED News

താരൻ മുതൽ കൊറോണ വരെ ചർച്ചചെയ്ത് വെബിനാർ


ആലപ്പുഴ: ദേശീയ ഡോക്ടർമാരുടെ ദിനാചരണത്തിന്റെ ഭാഗമായി ‘മാതൃഭൂമി’ സീഡിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. താരൻ മുതൽ കൊറോണ വരെ ചർച്ചാവിഷയമായി. 
പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോംവഴി, വീട്ടുമുറ്റത്തു നിർബന്ധമായും ഉണ്ടാകേണ്ട ഔഷധ സസ്യങ്ങൾ, ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ആയുർവേദത്തെ അടിസ്ഥാനമാക്കി നമ്മുടെ ദിനചര്യകൾ എങ്ങനെ ക്രമീകരിക്കാം എന്നിങ്ങനെ ഒട്ടേറെ സംശയങ്ങളുമായാണ് കുരുന്നുകൾ ഡോക്ടറോട് സംവദി
ച്ചത്. 
കുട്ടികളോട് ഒരോ ഔഷധസസ്യം സ്വന്തം വീടുകളിൽ വെച്ചുപിടിക്കാൻ ഡോ. പി.ജി.പ്രസീത നിർദേശിച്ചു. ആയുഷ് ഗ്രാം പദ്ധതിയുടെ ജില്ലാ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറാണ് ഡോ.പ്രസീത.  
ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത വെബിനാറിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ആലപ്പുഴ റീജണൽ ഹെഡ്ഡുമായ ബെറ്റി വർഗീസ് അധ്യക്ഷത വഹിച്ചു. 
ക്ലബ്ബ്‌ എഫ്.എം. ആർ.ജെ. അച്ചു മോഡറേറ്ററായ വെബിനാറിൽ മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി.സുരേഷ് കുമാർ, ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വി.വി.തമ്പാൻ, സീഡ് എക്സിക്യുട്ടീവ് കീർത്തി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

July 03
12:53 2020

Write a Comment

Related News