SEED News

പുതിയ തുടക്കത്തിന് പച്ചക്കറിയും തൈയും നൽകി സീഡ്


തൊടുപുഴ: പുതിയ അധ്യായന വർഷത്തിൽ സ്കൂൾ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പച്ചക്കറി തൈകൾ നൽകി സ്വീകരിച്ച് ജി.യു.പി. സ്കൂൾ നെടുമറ്റത്തെ സീഡ് ക്ലബ്ബ്. സ്കൂൾ വളപ്പിൽ ക്ലബ്ബ് അംഗങ്ങൾ കൃഷി ചെയ്ത ചീര,വേണ്ട,പയർ, തുടങ്ങിയവയാണ്
പുതിയതായി സ്കൂളിൽ പ്രവേശനം നേടിയവർക്ക് വിതരണം ചെയ്തത്.
ഉച്ച ഭക്ഷണത്തിന്റെ ആവശ്യത്തിനായി സ്വന്തം പച്ചക്കറി എന്ന ആശയത്തോടെ ക്ലബ് അംഗങ്ങൾ നട്ടുപരിപാലിച്ച പച്ചക്കറികൾ സ്കൂൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചതോടെ പാഴായി പോകുമെന്നിരിക്കെയാണ് ഇത്തരത്തിലൊരു ആശയവുമായി സീഡ് അംഗങ്ങൾ മുമ്പോട്ട് വന്നത്. കുട്ടികളുടെ അഭാവത്തിൽ പ്രഥമാധ്യാപികയായ ടി.ബി. മോളിയാണ് ഓരോരുത്തർക്കും തൈകൾ വിതരണം ചെയ്തത്.

ചിത്രം : ജി.യു.പി. നെടുമറ്റം സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടിയ്ക്ക്  വിളഞ്ഞ പച്ചക്കറികൾ കൊടുത്തു സ്വീകരിക്കുന്നു.



July 06
12:53 2020

Write a Comment

Related News