SEED News

അക്ഷരം ഓൺലൈൻ ക്വിസ് -പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു

വായനാദിനത്തിൽ മാതൃഭൂമി നടത്തിയ "അക്ഷരം" ഓൺലൈൻ ക്വിസിലെ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.നാന്നൂറ്റി പതിനഞ്ച് പേർ പങ്കെടുത്ത മത്സരത്തിൽ മുഴുവൻ മാർക്ക് ലഭിച്ചവരിൽ നിന്ന് നറുക്കെടുത്താണ് ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തത്.ആനന്ദപുരം എസ്.കെ.എച്ച്.എസ് .എസിലെ അഞ്ജലി വി കർത്ത ക്കാണ് ഒന്നാം സ്ഥാനം.കുന്നംകുളം ബി.സി.ജി.എച്ച്.എസ് .എസിലെ എൽസ ബ്രിജിത്ത് രണ്ടാം സ്ഥാനവും ,പെരിങ്ങോട്ടുകര  ജി.എച്ച്.എസ് .എസിലെ ആര്യ കെ. ശ്രീധറിന് മൂന്നാം സ്ഥാനവും ലഭിച്ചു.ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. ഷാജി പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി.നാരായൺ,സർക്കുലേഷൻ അസി.മാനേജർ പി.എം.ധനേഷ് എന്നിവർ സംസാരിച്ചു.


July 08
12:53 2020

Write a Comment