SEED News

സീഡ്‌ ഓൺലൈൻ പ്രസംഗ മത്സരവിജയികൾ

ആലപ്പുഴ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. ജില്ലയിൽ യു.പി., ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്നായി അറുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ‘ലഹരി എന്ന സാമൂഹ്യ വിപത്ത്’ വിഷയത്തെ ആധാരമാക്കിയായിരുന്നു മത്സരം. 
വിജയികൾ: യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ: യു.പി. വിഭാഗം:  ബ്ലെസി തോമസ് (ഹോളിഫാമിലി, ഗേൾസ് ഹൈസ്കൂൾ, കൈനകരി), റൂണി മരിയ (എസ്.സി.എം.വി. ജി.യു.പി.എസ്. ചെട്ടികാട്),  നന്ദന ബിജു (ജി.ജി.എച്ച്.എസ്.എസ്. മാവേലിക്കര). 
ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗം: ആൻ ഫ്ലോറിയ അഗസ്റ്റിൻ (ബി.ബി.എം. എച്ച്.എസ്. വൈശ്യംഭാഗം), മാളവിക എസ്.കുമാർ (എച്ച്.എസ്.എസ്. ചെട്ടികുളങ്ങര), നവമി ബി.എസ്. (വി.വി.എച്ച്.എസ്.എസ്., താമരക്കുളം).

July 18
12:53 2020

Write a Comment

Related News