SEED News

ചാന്ദ്രദിനം: സീഡ് വെബിനാർ

കോഴിക്കോട്: ലോക ചാന്ദ്രദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് വിദ്യാർഥികൾക്കായി വെബിനാർ സംഘടിപ്പിച്ചു. കോളമിസ്റ്റും വാനനിരീക്ഷകനുമായ സുരേന്ദ്രൻ പുന്നശ്ശേരി നേതൃത്വം നൽകി. കുട്ടികൾ ശാസ്ത്രത്തിന്റെ ചരിത്രം വായ്ക്കണമെന്നും തുറന്ന മനസ്സും വിടർന്ന കണ്ണുകളുമായി വേണം നിരീക്ഷണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിൽ കുഴികൾ ഉണ്ടാകുന്നതെങ്ങനെ, വാനനിരീക്ഷണം എപ്പോൾ നടത്താം, നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും എങ്ങനെ തിരിച്ചറിയാം നെപ്ട്യൂണിൽ വജ്ര മഴയുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചർച്ചാവിഷയമായി. കോഴിക്കോട് ജില്ലയിൽനിന്നുള്ള മുപ്പതോളം വിദ്യാർഥികൾ ചർച്ചയിൽ പങ്കെടുത്തു. മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ, ഫെഡറൽ ബാങ്ക് മാനേജർ ടി. സിദ്ദിഖ്‌, മാതൃഭൂമി ചീഫ് സബ് എഡിറ്റർ എം. ആർ. സന്തോഷ് കുമാർ, നീലിമ ഹെറീന എന്നിവർ സംസാരിച്ചു.

July 23
12:53 2020

Write a Comment

Related News