SEED News

Tiger Day 2020

കോഴിക്കോട്: അടുത്തറിഞ്ഞാൽ പ്രകൃതി നമ്മുടെ ഉത്തരവാദിത്വമാവുമെന്ന് മൈസൂർ വൈൽഡ്‌ലൈഫ് കൺസർവേഷൻ ഫൗണ്ടേഷൻ സ്ഥാപകനും വന്യജീവി സംരക്ഷണ പ്രവർത്തകനുമായ രാജ്കുമാർ ദേവരാജ് അർസ്‌.

ജനാലയിലൂടെ നോക്കിക്കാണുന്നതല്ല പ്രകൃതി, അതിനെ അടുത്തറിയണമെങ്കിൽ നാലു ചുവരുകളിൽനിന്ന് പുറത്തുവരണം. കണ്ടും കേട്ടും തൊട്ടും മണത്തും അനുഭവിച്ചറിയുമ്പോൾ പ്രകൃതിസംരക്ഷണമെന്നത് നമ്മുടെ ഉത്തരവാദിത്വമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കടുവദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് അംഗങ്ങളുമായുള്ള വീഡിയോ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിൽനിന്നായി 28 സീഡ് അംഗങ്ങൾ സംവാദത്തിൽ പങ്കെടുത്തു. കടുവകളെ എന്തിന് സംരക്ഷിക്കുന്നു? വിനോദസഞ്ചാരം കടുവകളുടെ ആവാസവ്യവസ്ഥയെ തകർക്കുകയല്ലേ? കടുവകൾ എന്തുകൊണ്ട് നാട്ടിലേക്കിറങ്ങുന്നു? കടുവകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ത്? തുടങ്ങി ഒട്ടേറെ സംശയങ്ങളാണ് വിദ്യാർഥികൾ ചോദിച്ചത്.

ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റും കൽപ്പറ്റ ബ്രാഞ്ച് ഹെഡുമായ എം.ആർ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ സ്വാഗതം പറഞ്ഞു.

July 30
12:53 2020

Write a Comment

Related News