SEED News

സീഡ് ക്ലബ്ബ്‌ അംഗങ്ങളുമായി സംവദിച്ച് കവി

ചാരുംമൂട്: ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ താമരക്കുളം വി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ്‌ അംഗങ്ങളുമായി ഓൺലൈനിലൂടെ സംവദിച്ച് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നേറുന്ന സീഡ് പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കി ശേഖരിച്ച് പുനർനിർമാണത്തിന് നൽകുന്ന ലവ്പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത്, ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സി.എസ്.ഹരികൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവരും പങ്കെടുത്തു.  

July 31
12:53 2020

Write a Comment

Related News