SEED News

പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയാൻ സീസൺവാച്ച് വെബിനാർ



തൃശ്ശൂർ: വൃക്ഷനിരീക്ഷണത്തിലൂടെ പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയുക, പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നീലക്ഷ്യത്തോടെ മാതൃഭൂമി സീഡ് സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സീസൺവാച്ച് പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ തുടങ്ങി. മാതൃഭൂമി സീഡ് സംഘടിപ്പിച്ച വെബിനാറിൽ സീസൺവാച്ച് പ്രൊജക്ട് മാനേജർ ഡോ.ഗീതാ രാമസ്വാമി 'ട്രാക്കിങ് ട്രീസ് ത്രൂ സിറ്റിസൺ സയൻസ്' എന്ന വിഷയത്തിൽ ഓൺലൈൻ അവതരണം നടത്തി. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട 28 സീഡ് സീസൺവാച്ച് കോർഡിനേറ്റമാർ അനുഭവങ്ങൾ പങ്കുവച്ചു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. ഷാജി, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ, സീസൺവാച്ച് സ്റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് നിസാർ എന്നിവർ പങ്കെടുത്തു.

August 08
12:53 2020

Write a Comment

Related News