reporter News

പാവം മരം... ചുറ്റും സുരക്ഷാ വലയമോ വേസ്റ്റ് ബിന്നോ...?

കലൂർ: തണലേകാൻ തെരുവോരത്ത് പലയിടത്തും മരങ്ങൾ നട്ടു. അവ ആരും ചവിട്ടിക്കളയാതിരിക്കാൻ സംരക്ഷണ വലയങ്ങളും സ്ഥാപിച്ചു. എന്നാൽ, അവ ഇന്ന്‌ ചവറ്റുകൊട്ടയായ സ്ഥിതിയാണ്.

ഈ കാഴ്ച മെട്രോ സിറ്റിയായ നമ്മുടെ നഗരത്തിൽ കലൂർ പള്ളി മുതൽ മാർക്കറ്റ്‌ റോഡ് വരെയുള്ള നടപ്പാതയിൽ കാണാം. ഈ ഭാഗങ്ങളിൽ നമ്മൾ നട്ട മരങ്ങൾക്കു ചുറ്റും മാലിന്യക്കൂമ്പാരമാണ്.

മാലിന്യത്തിന്റെ ദുർഗന്ധം കാരണം ശ്വാസംപിടിച്ച് നിൽക്കുന്നതു പോലെയാണ് മരങ്ങളുടെ അവസ്ഥ. നടപ്പാതയിൽ നട്ടിട്ടുള്ള മിക്ക മരങ്ങളുടെയും സുരക്ഷാ വലയത്തിനുള്ളിൽ പ്ലാസ്റ്റിക്കിൽ കെട്ടിയ മാലിന്യങ്ങൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. മരങ്ങൾ വളരുന്നതിനനുസരിച്ച് മാലിന്യങ്ങളും കൂടുകയാണ് ചുറ്റും. എവിടെയെങ്കിലും വട്ടത്തിൽ വീപ്പപോലെ പൊങ്ങിക്കണ്ടാൽ മാലിന്യം അവിടെ ഇടും. കൊറോണക്കാലമായിട്ടും ശുചിത്വം പാലിക്കാൻ ആരും തയ്യാറാകുന്നില്ല.

-അനഘ സോമൻ, മാതൃഭൂമി സീഡ് റിപ്പോർട്ടർ

നവനിർമാൺ പബ്ലിക് സ്കൂൾ, വാഴക്കാല

September 11
12:53 2020

Write a Comment