SEED News

ഓസോൺ സംരക്ഷണ വെബിനാറുമായി വാളക്കുളം സ്‌കൂൾ

വാളക്കുളം: അന്താരാഷ്ട്ര ഓസോൺ ദിനത്തിൽ ഓസോൺ പാളിയുടെ സംരക്ഷണത്തെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ വെബിനാറും കാർട്ടൂൺ രചനാമത്സരവും നടത്തി.

വാളക്കുളം കെ.എച്ച്.എം. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ഈവർഷത്തെ ഓസോൺ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.പി. ജയപ്രകാശ് ഉദ്ഘാടനംചെയ്തു. 'ശോഷണം; ഓസോണിനും മനുഷ്യ മനസ്സിനും' എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന കാർട്ടൂൺ രചനാമത്സരത്തിൽ എസ്. ഗൗരി നന്ദ, സി. അമീനുന്നീസ, കെ. ഫാത്തിമ റിഫ, കെ. അനന്യ എന്നിവർ വിജയികളായി.

ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.എം. മുഹമ്മദ് അഷ്‌റഫ് പങ്കെടുത്തു. പ്രഥമാധ്യാപകൻ പി.കെ. മുഹമ്മദ് ബഷീർ, വി. ഇസ്ഹാഖ്, കെ.പി. ഷാനിയാസ്, ടി. മുഹമ്മദ്, ഇ.കെ. ആത്തിഫ് എന്നിവർ നേതൃത്വംനൽകി.

September 17
12:53 2020

Write a Comment

Related News