SEED News

ഓസോണ്‍ ദിനത്തിൽ തുളസിച്ചെടികൾ നട്ട് സീഡ് വിദ്യാർഥികൾ


 തൃത്തല്ലൂര്‍ യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോണ്‍ ദിനാചരണഭാഗമായി വിദ്യാർത്ഥികളുടെ വീടുകളില്‍ തുളസിച്ചെടി നട്ടു.സ്‌കൂളിലെ 312 കുട്ടികള്‍ പങ്കുചേര്‍ന്നു .ഓൺലൈൻ ആയി  പോസ്റ്റര്‍ നിര്‍മ്മാണം, പ്രസംഗ മത്സരം, കവിതാരചന,  സീഡ് ഓസോൺ വീഡിയോവിനെ അടിസ്ഥാനമാക്കി പ്രശ്‌നോത്തരി,ഓസോൺ ബോധവൽക്കരണ വെബിനാർ  എന്നിവ നടന്നു.
സീഡ് കോഓർഡിനേറ്റർ   കെ.എസ്. ദീപന്‍ ,അദ്ധ്യാപകരായ കെ.ജി. റാണി , പി.പി. ജ്യോതി , പി.വി. ശ്രീജാ മൗസമി , സി.പി. ഷീജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
  ദിനാചരണത്തോടനുബന്ധിച്ച്  നടന്ന മത്സരങ്ങളിൽ  ടിന്നെറ്റ്  ഷൈജു കെ.,  മിന്‍ഹ , എം.എസ്. നീലാംബരി, അനഘ , പി.എസ്. ഫാത്തിമ, വൈഗ ഉണ്ണികൃഷ്ണൻ എന്നിവർ വിജയികളായി 


September 18
12:53 2020

Write a Comment

Related News