reporter News

ആരുകാണും കർഷകന്റെ കണ്ണീർ

വാഴക്കാട്: വാഴക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ആക്കോട്, കോടിയേമ്മൽ, മുണ്ടകാശേരി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളംകയറി വൻതോതിൽ കൃഷി നശിച്ചു. പ്രദേശത്ത് പ്രധാനമായും കർഷകർ വാഴക്കൃഷിയാണ് ചെയ്തുവരുന്നത്.

കഴിഞ്ഞ ജൂലായിൽ പെയ്തമഴയിൽ വെള്ളത്തിനടിയിലായ വാഴകൾ ചീഞ്ഞുപോയിരുന്നു. കർഷകർ പ്രതീക്ഷയോടെ നട്ട വാഴകളാണ് വീണ്ടും മഴകാരണം നശിച്ചത്. 25000-ലധികം വാഴകളാണ് നാലര ഏക്കർ സ്ഥലത്തായി നശിച്ചത്. പ്രദേശത്തെ കമ്മുണ്ണി, യൂസഫ്, ഹംസ, അബ്ദുറഹിമാൻ, മുഹമ്മദ് കോതമുച്ചിങ്ങൽ, ഹുസൈൻ കോതമുച്ചിങ്ങൽ, സൈനുദ്ദീൻ തുടങ്ങി ഒട്ടേറെ കർഷകർക്കാണ് നഷ്ടമുണ്ടായിരിക്കുന്നത്. അർഹമായ നഷ്‌ടപരിഹാരം കർഷകർക്ക് ഉറപ്പാക്കേണ്ടതുണ്ട്.

September 18
12:53 2020

Write a Comment