SEED News

ഓസോണ് ദിനാചരണ വെബ്ബിനാര് നടത്തി

ഓസോണ് ദിനാചരണ
വെബ്ബിനാര് നടത്തി
 കട്ടപ്പന: സേനാപതി മാര്ബേസില് വി.എച്ച്.എസ്.എസ്. സീഡ് ക്ലബിന്റെയും എന്.എസ്.എസ്.ന്റെയും സഹകരണത്തിൽ ഓസോണ് ദിനാചരണം നടത്തി.
സ്കൂള് പ്രിന്സിപ്പാള് വിനു പോള് ഉദ്ഘാടനം ചെയ്തു.
ഓസോണ് പാളിയിലെ വിള്ളല്, ജൈവവൈവിധ്യം , ജീവ ജാലങ്ങളുടെ സ്വാഭാവിക പരിണാമം, ഭക്ഷ്യ സുരക്ഷ എന്നിവയിലുണ്ടാക്കുന്ന പ്രഭാവം എന്നിവയെ കുറിച്ച് െതാടുപുഴ ന്യൂമാന് കോളേജ് ബോട്ടണി വകുപ്പ് മേധാവിയും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്ഡ് അസോസിയേറ്റുമായ ഡോ. സാജു അബ്രഹാം ക്ലാസെടുത്തു.
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഉള്പ്പെടെ എൺപതോളംപേർ ഓണ്ലൈന് സെമിനാറില് പങ്കെടുത്തു.
സീഡ് കോർഡിനേറ്റര് സബൂറ ബി.ബി.,എന്.എസ്.എസ് കോർഡിനേറ്റര് ജഗദീശ് ചന്ദ്രന് എന്നിവര് പരിപാടിക്ക് നേത്യത്വം നല്കി. രാജേഷ് ടി.ആർ., മനോജ് കെ.കെ. എന്നിവര് സംസാരിച്ചു.


ചിത്രം- ഓസോണ്‍ ദിനാചരണ വെബ്ബിനാറില്‍ ഡോ. സാജു അബ്രഹാം ക്ലാസ്സ നയിക്കുന്നു



--




September 19
12:53 2020

Write a Comment