SEED News

ഓൺലൈൻ പഠനത്തിന് കരുതൽ വേണമെന്ന് സീഡ് വെബിനാർ

ആലപ്പുഴ: ഓൺലൈൻ പഠനത്തിന് മുൻകരുതലുകൾ വേണമെന്ന് മാതൃഭൂമി സീഡ് ക്ലബ്ബ് വെബിനാർ. ഓൺലൈൻ സംവിധാനങ്ങൾ ഉപോഗിക്കുമ്പോൾ ഉണ്ടാകേണ്ട കരുതലുകളെക്കുറിച്ച് കൗൺസിലിങ് സൈക്കോളജിസ്റ്റ് എസ്. അഞ്ജുലക്ഷ്മി പ്രഭാഷണം നടത്തി. പഠനത്തിനൊപ്പം ഗെയിമുകളിലേക്കും മറ്റ് സൈറ്റുകളിലേക്കും കുട്ടികൾ പോവാറുണ്ട്. ഇതിനൊപ്പം ഫോണിലെ ബാങ്കിങ് വിവരങ്ങളും ചോരാമെന്നും അവർ പറഞ്ഞു. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ, ജില്ലയിൽനിന്ന്‌ തിരഞ്ഞെടുത്ത രക്ഷിതാക്കൾ, വിദ്യാർഥികൾ, സീഡ് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

September 30
12:53 2020

Write a Comment

Related News