SEED News

ലോക സഞ്ചാരാനുഭവം പങ്കിട്ട് 'സീഡ്' വെബിനാർ




ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി മൗണ്ട്കാർമൽ എച്ച്.എസിൽ നടത്തിയ വെബിനാറിൽ സന്തോഷ് ജോർജ് കുളങ്ങര കുട്ടികളുമായി സംവദിക്കുന്നു

കോട്ടയം: കുട്ടികൾ ഉയരങ്ങളിലെത്താനുള്ള സ്വപ്നങ്ങൾ കാണണമെന്ന് സന്തോഷ് ജോർജ് കുളങ്ങര. മൗണ്ട്കാർമൽ എച്ച്എസിൽ ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ സഞ്ചാരത്തിനായുളള തയ്യാറെടുപ്പിന്റെ അനുഭവങ്ങളും ലോകസഞ്ചാരത്തിന്റെ അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കു വെച്ചു. പരിസ്ഥിതി സംരക്ഷണം, വന്യജീവി സംരക്ഷണം: വൃത്തി എന്നിവയിലെല്ലാം മറ്റു രാജ്യങ്ങളെ മാതൃകയാക്കേണ്ടതുണ്ടെെന്ന് കുട്ടികളുടെ ചേദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ ഫാ.പോൾ ഡെന്നി രാമച്ചംകുടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ എത്സമ്മ, അധ്യാപികമാരായ മിനി, ഷിബി, സുഷ എന്നിവർ നേതൃത്വം നൽകി.

October 16
12:53 2020

Write a Comment

Related News