SEED News

താപാലെത്തിക്കുന്നവര്‍ക്ക് അഭിനന്ദനക്കത്തും കരുതലുമായി സീഡ് അംഗങ്ങള്‍


തപാലുരുപ്പടികള്‍ എത്തിക്കുന്ന പോസ്റ്റ് വുമണിന് സാനിറ്റൈസര്‍ കൈമാറുന്ന കുമാരനല്ലൂര്‍ ഗവ.എല്‍.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍

കുമാരനല്ലൂര്‍: തപാല്‍ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരെ ആദരിക്കാന്‍ സീഡ് പ്രവര്‍ത്തകര്‍. ആദരവിന് അഭിനന്ദനക്കത്ത് തയ്യറാക്കിയത് അക്മല്‍ അമീന്‍, ഏബ്രഹാം കുരുവിള എന്നിവരാണ്. ഇവര്‍ തയ്യാറാക്കിയ മുഖാവരണവും സാനിറ്റൈസറും നല്‍കിയാണ് കരുതലും കുട്ടികള്‍ പങ്കുവെച്ചത്. കോവിഡ് വ്യാപനകാലത്ത് വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുമ്പോഴാണ് വീടുതോറും കത്തുകളും മറ്റു തപാലുരുപ്പടികളുമെത്തിച്ച് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്ന ചിന്തയാണ് കുട്ടികളെ ഈ പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്.
തപാല്‍ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി പോസ്‌റ്റോഫീസിലെ ജി.ഭാഗ്യശ്രീ, എസ്.എച്ച്.മൗണ്ട് പോസ്‌റ്റോഫീസിലെ വിജി പ്രഭ എന്നിവരെയാണ് കുട്ടികള്‍ ആദരിച്ചത്. 'എന്തുകൊണ്ടാണ് ഞാന്‍ പോസ്റ്റ്മാനെ ഇഷ്ടപ്പെടുന്നത' എന്ന ആശയം ഉള്‍ക്കൊള്ളുന്നതായിരുന്നു ഇവര്‍ തയ്യാറാക്കിയ കത്ത്. കൊറോണയ്‌ക്കൊരു കത്ത്, തപാലിന്റെ ആത്മകഥ, സ്റ്റാമ്പ് ശേഖരണം തുടങ്ങി വിവിധ പരിപാടികളാണ് സീഡ് കുട്ടികള്‍ നടപ്പാക്കുന്നത്.

October 16
12:53 2020

Write a Comment