reporter News

വീണ്ടും മാലിന്യം നിറഞ്ഞ് മീനന്തറയാർ

വീണ്ടും മാലിന്യം നിറഞ്ഞ് മീനന്തറയാർ

 

കോട്ടയം: കഞ്ഞിക്കുഴി- മുള്ളൻ കുഴി- എലിപ്പുലിക്കാട്ട് റോഡിലാണ് മീനന്തറയാർ സ്ഥിതി ചെയ്യുന്നത്. മാലിന്യം നീക്കി വൃത്തിയാക്കിയിരുന്ന ഭാഗങ്ങളിലെല്ലാം ഇപ്പോൾ മാലിന്യം എറിഞ്ഞ കാഴ്ചയാണ്. മൗണ്ട് കാർമൽ സ്കൂളിലെ സീഡ് ക്ലബ്ബ് സംരക്ഷിച്ചു വരുന്ന ആറിന്റെ ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതാണ് ഞങ്ങൾക്ക് സങ്കടമുണ്ടാക്കുന്നത്. കോവിഡ് കാലത്ത് സ്കൂളsച്ചതിനാൽ ഞങ്ങൾക്ക് ഇടയ്ക്കിടെ ഇവിടേക്കെത്താനും പറ്റുന്നില്ല. ശ്രദ്ധ കുറഞ്ഞതോടെ ഗൃഹ മാലിന്യങ്ങളടക്കം ചാക്കിൽ നിറച്ചു കൊണ്ടിട്ട് ഈ ഭാഗം നശിപ്പിച്ചിരിക്കുകയാണ്. അധികാരികളുടെ അടിയന്തര ശ്രദ്ധയും നടപടിയും ഉണ്ടായാൽ നാടിനെയാകെ ദുരിതത്തിലാക്കുന്ന ഈ പ്രശ്നം പരിഹരിക്കാനാകും. കോട്ടയം നഗരസഭാധ്യക്ഷയ്ക്കും വാർഡ് കൗൺസലർക്കും നിവേദനം നൽകിയിട്ടുണ്ട്. സമൂഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നത്തിൽ  അധികാരികളുടെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടി പ്രതീക്ഷിക്കുകയാണ്.     
ആതിര പ്രദീപ്, 
മാതൃഭൂമി സീഡ് റിപ്പോർട്ടർ, 
മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ്. കഞ്ഞിക്കുഴി.

October 16
12:53 2020

Write a Comment