SCHOOL EVENTS

ഹരിതം'19 പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ചു.

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതം' 19 പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ചു. ചിത്രകാരനായ കെ.ജി കിഷോർ മേള ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകുന്ന ഒട്ടേറെ ചലച്ചിത്രങ്ങളും ഡോക്യുമെന്റെറികളും മേളയിൽ പ്രദർശിപ്പിച്ചു. പച്ചിലക്കൂട്, പുനർജനിക്കായ്, ഭൂമിയുടെ കണ്ണുനീർ, പാസ്റ്റ് പ്രസന്റ് നേച്ചർ, എന്റെ നന്മ മരം, ഒറ്റാൽ, എന്റെ പ്രകൃതി, എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് ചർച്ചയും നിരൂപണ മൽസരവും സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ ജസിത കെ. അധ്യക്ഷയായിരുന്നു. സീഡ് ക്ലബ്ബ് അംഗങ്ങളായ ബ്രിന്റോ റോയി, എൽദോസ് എൽദോ, ഐശ്വര്യ എം. എസ് സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

October 30
12:53 2019

Write a Comment