SCHOOL EVENTS

വേപ്പിൻ തൈ വിതരണം ചെയ്തു

സി ബി.എം ഹയർ സെക്കന്ററി സ്കൂളിലെ മെഗാ മേളയിൽ സന്ദർശകരായെത്തിയ സമീപ പ്രദേശത്തെ സ്കൂളുകൾക്ക് വേപ്പിൻ തൈകൾ വിതരണം ചെയ്ത് സീഡ് ക്ലബ്ബ് കുട്ടികൾ . സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സജിനി തൈകളുടെ വിതരണം നിർവ്വഹിച്ചു മെഗാ മേളയിൽ പരിസ്ഥിതിക്ലബ്ബിന്റെ സ്റ്റാളുകളിൽ വിവിധങ്ങളായ മാതൃകകൾ പ്രദർശിപ്പിച്ചിരുന്നു. ചെലവു കുറഞ്ഞ പൂന്തോട്ടമാതൃകകൾ , ഔഷധ സസ്യ പ്രദർശനം, പരിസ്ഥിതി മാഗസിനുകളുടെ പ്രദർശനം, നാട്ടുമാവിൻ തൈകളുടെ ശേഖരം, പച്ചക്കറി വിത്തുകളുടെ പ്രദർശനവും വിപണനവും , നാടൻ പ്ലാവിൻ തൈകളുടെ വിതരണം, നൂതനമായ പൂന്തോട്ട നിർമ്മാണ മാതൃകകൾ , ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കുട്ടികളിലും സന്ദർശകരിലും പരിസ്ഥിതി മനോഭാവം വളർത്താൻ പ്രദർശനത്തിനു സാധിച്ചു.

December 09
12:53 2019

Write a Comment