നാട്ടുമാവ് സംരക്ഷണത്തിനായി കുഞ്ഞു കരങ്ങള്‍
കുട്ടഞ്ചേരി സര്‍ക്കാര്‍ എല്‍ .പി. സ്‌കൂളില്‍ 'നാട്ടു മാഞ്ചോട്ടില്‍ ' പദ്ധതിയുടെ ഭാഗമായി സീഡിന്റെ നേതൃത്വത്തില്‍ നാട്ടുമാമ്പഴങ്ങള്‍ ശേഖരിച്ചപ്പോള്‍
എരുമപ്പെട്ടി: കുട്ടഞ്ചേരി സര്‍ക്കാര്‍ എല്‍ .പി. സ്‌കൂളിലെ കുട്ടികളില്‍ നിന്ന് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ നാട്ടുമാമ്പഴങ്ങള്‍ ശേഖരിച്ചു. നാട്ടുമാവുകളുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന 'നാട്ടു മാഞ്ചോട്ടില്‍ ' പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് മാമ്പഴങ്ങള്‍ ശേഖരിച്ചത്. പരിപാടിയില്‍ നൂറോളം കുട്ടികളും മാതാപിതാക്കളും അധ്യാപകരും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തു. കുട്ടികള്‍ നാട്ടില്‍ നിന്ന് ശേഖരിച്ച നീലന്‍, പുളിയന്‍, ഗോമാങ്ങ, പ്രിയൂര്‍,ചന്ദനമാങ്ങ , മൂവാണ്ടന്‍ തുടങ്ങിയ ഇനം മാമ്പഴങ്ങള്‍ മാതൃഭൂമിക്ക് കൈമാറി. ശേഖരിച്ച മാമ്പഴം മുളപ്പിച്ച് തൈകളാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ നാട്ടുമാവിന്‍തൈകള്‍ വെച്ച് പിടിപ്പിച്ചു.വിവിധ ഇനം മാമ്പഴങ്ങളുടെ സ്വാദ് അറിയാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കിയിരുന്നു.
സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി.ടി.എ. പ്രസിഡന്റ് കെ.എ. മനോജ് അധ്യക്ഷനായി. വാര്‍ഡ് അംഗം വി.സി. ബിനോജ്, പ്രധാന അധ്യാപിക ജോളിയമ്മ മാത്യു, കെ.ശാരദാമ്മ, പ്രീത ഷൈബു , അപ്‌സര ജയേഷ് എന്നിവര്‍ സംസാരിച്ചു.
June 07
12:53
2017