SEED News

മാതൃഭൂമി-സീഡ് പ്രവർത്തനോദ്ഘാടനം


ആലപ്പുഴ: മാതൃഭൂമി- സീഡ് പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച നാല് വിദ്യാഭ്യാസ ജില്ലകളിലായി നടക്കും. ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം 11.30ന് പറവൂർ ഡോ. അംബേദ്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കും. ജില്ലാ പോലിസ് ചീഫ് എ.മുഹമ്മദ് റഫീക്ക് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ‘നാട്ടുമാഞ്ചോട്ടിൽ’ എന്ന പദ്ധതിയിലൂടെ 62 ഇനം മാവിനങ്ങളുടെ വിത്ത് ശേഖരിച്ച മണ്ണാറശാല യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ എസ്.നാഗദാസിനെ ആദരിക്കും.
              കുട്ടനാട് വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നടനും സംവിധായകനുമായ എം.ബി.പത്മകുമാർ നിർവഹിക്കും. 11ന് കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിൽ നടക്കും. രണ്ടുമണിക്ക് കെ.കെ.രാമചന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും.
             ചേർത്തല വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കവി വയലാർ ശരത്ചന്ദ്രവർമ നിർവഹിക്കും. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ടി. യു.പി.സ്കൂളിൽ 10.30-നാണ് പരിപാടി. 

June 08
12:53 2017

Write a Comment

Related News