SEED News

കുട്ടനാട് വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

കിടങ്ങറ: മനുഷ്യന് പ്രകൃതിയെ  നശിപ്പിക്കുന്ന ഈ കാലഘട്ടത്തില് മാതൃഭൂമി സീഡിന്റെ പ്രവര്ത്തനം ഈശ്വരനിയോഗമാണെന്ന് ചലച്ചിത്രനടനും സംവിധായകനുമായ എം.ബി പത്മകുമാര്. മാതൃഭൂമി സീഡ് കുട്ടനാട് വിദ്യഭ്യാസ ജില്ലാ പ്രവര്ത്തനോദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദേഹം. കിടങ്ങറ ഗവ. എച്ച്.എസ്.എസില് നടന്ന പരിപാടിയില് മാതൃഭൂമി ആലപ്പുഴ ന്യൂസ് എഡിറ്റര് എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു.
 ജെം ഓഫ് സീഡ് പുരസ്കാര വിജയി ശരണ്യശാന്ത് പരിസ്ഥിതി സന്ദേശവും നാട്ടുമാവിന്തൈ നടീലും നിര്വഹിച്ചു. രാമങ്കരി കൃഷി അസി. ഡയറക്ടര് മിനി എസ്. നായര്, കുട്ടനാട് ഡി.ഇ.ഒ ചന്ദ്രലേഖ എസ്., ഫെഡറല് ബാങ്ക് സീനിയര് മാനേജര് ജോസി സക്കറിയാസ്, എച്ച്.എസ്.എസ്. പ്രിന്സിപ്പല് ഗ്രേസി സ്കറിയ, പ്രധാന അധ്യാപിക ആലീസ് സ്കറിയ, സ്റ്റാഫ് സെക്രട്ടറി റോണി വി.ബാബു എന്നിവര് പ്രസംഗിച്ചു. 

കുട്ടനാട് വിദ്യാഭാസ ജില്ലാ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് 
കിടങ്ങറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജെം ഓഫ് സീഡ് ശരണ്യശാന്ത് 
നാട്ടുമാവിൻ തൈ നടുന്നു. ഉദ്ഘാടകൻ ചലച്ചിത്രതാരം എം.ബി.പത്മകുമാർ, ഡി.ഇ.ഒ. എസ്.ചന്ദ്രലേഖ, ഫെഡറൽബാങ്ക് സീനിയർമാനേജർ ജോസി സക്കറിയാസ്, 
കൃഷി അസി.ഡയറക്ടർ മിനി എസ്.നായർ എന്നിവർ സമീപം

June 08
12:53 2017

Write a Comment

Related News