വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ നാരോക്കാവില്‍ തുടങ്ങി
എടക്കര: പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ വണ്ടൂര്‍ വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡിന്റെ ഒന്‍പതാംവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
നാരോക്കാവ് ഹൈസ്‌കൂളില്‍നടന്ന ചടങ്ങിലാണ് നാട്ടുമാവിന്‍തൈകള്‍ നട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
വഴിക്കടവ് കൃഷി ഓഫീസര്‍ ഉമ്മര്‍കോയ, ഫെഡറല്‍ ബാങ്ക് എടക്കര ശാഖാ മാനേജര്‍ ജിബിന്‍, വിദ്യാര്‍ഥി അജീഷ് എന്നിവര്‍ചേര്‍ന്നാണ് സ്‌കൂളിന്റെ മുറ്റത്ത് മാവിന്‍തൈകള്‍ നട്ടത്. പ്രഥമാധ്യാപകന്‍ പദ്മകുമാര്‍, അധ്യാപകരായ ഷെബിന്‍, സണ്ണി, കെ.പി. മുസാഫര്‍, സീഡ് കോ -ഓര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, കളത്തിങ്കല്‍ മജീദ്, മാനേജര്‍ കളത്തിങ്കല്‍ ജമീല എന്നിവര്‍ പ്രസംഗിച്ചു.
ദിയ അക്ബര്‍ പരിസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്തി. ലുലു ഷഹാന, ജാമാന എന്നിവര്‍ പരിസ്ഥിതിഗാനം ആലപിച്ചു.
സ്റ്റുഡന്റ് പോലീസ്, ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തകരും പങ്കെടുത്തു. പരിസ്ഥിതിയെ അവലംബമാക്കിയുള്ള കവിത രചന, പ്രബന്ധരചന, ക്വിസ്, പെയിന്റിങ്, ചിത്രരചന എന്നിവയുടെ മത്സരങ്ങളും നടന്നു.
June 10
12:53
2017