മാതൃഭൂമി സീഡ് പ്രവര്‍ത്തനം തുടങ്ങി
വേങ്ങര: തിരൂരങ്ങാടി വിദ്യാഭ്യാസജില്ലാ സീഡ് ക്‌ളബ്ബ് 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വേങ്ങര ജി.വി.എച്ച്.എസ്.സ്‌കൂളില്‍ ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ് ഉദ്ഘാടനംചെയ്തു.
ഈവര്‍ഷത്തെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍, 2106-17 വര്‍ഷം തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയില്‍ ജെം ഓഫ് സീഡ് ആയി തിരഞ്ഞെടുത്ത ഊരകം നവോദയ വിദ്യാലയത്തിലെ പി. ഹൃദ്യ വിദ്യാലയമുറ്റത്ത് വൃഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ കുഞ്ഞാലി അധ്യക്ഷതവഹിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ അച്യുതന്‍, ഫെഡറല്‍ബാങ്ക് മാനേജര്‍ ടോമി, കെ.ടി. അബ്ദുള്‍മജീദ്, കെ.വി. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
June 10
12:53
2017