SEED News

ഫലവൃക്ഷത്തോപ്പൊരുക്കാൻ ഏറ്റുകുടുക്കയിലെ സീഡ് കുട്ടികൾ


പയ്യന്നൂര്‍: പരിസ്ഥിതിദിനത്തില്‍ ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷത്തോപ്പൊരുക്കി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. പേര, സപ്പോട്ട, നെല്ലി, അനാര്‍, മാവ്, പ്ലാവ്, അമ്പഴം, സീതാപ്പഴം, നാരകം, ചെറി, ചാമ്പങ്ങ, മാങ്കോസ്റ്റിന്‍ തുടങ്ങി 60 ഓളം വൃക്ഷത്തൈകളാണ് സ്‌കൂള്‍പറമ്പില്‍ പ്രത്യേകം സജ്ജമാക്കിയ 50 സെന്റ് സ്ഥലത്ത് നട്ടത്. 
ഇവ പ്രത്യേകമായി വേലികെട്ടി സംരക്ഷിക്കാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. നടീല്‍ ഉദ്ഘാടനം കോട്ടൂര്‍മഠത്തില്‍ ഗോവിന്ദന്‍ നമ്പീശന്‍ നിര്‍വഹിച്ചു. ഫലവൃക്ഷത്തോപ്പിനാവശ്യമായ വൃക്ഷത്തൈകള്‍ സംഭാവനചെയ്തത് അദ്ദേഹം തന്നെയാണ്. പി.ടി.എ. പ്രസിഡന്റ് എന്‍.സുനില്‍കുമാര്‍, പ്രഥമാധ്യാപിക പി.യശോദ, വാര്‍ഡംഗം എം.രാജന്‍ പണിക്കര്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് കെ.സുലോചന, എ.ഗോമതി, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


June 10
12:53 2017

Write a Comment