SEED News

സീഡ് ക്ലബ്ബിന്റെ ഒരുവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി


മയ്യഴി: പള്ളൂര്‍ വി.എന്‍.പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
വിഷകറിവേപ്പിലയ്‌ക്കെതിരെ ഓരോ വീട്ടുമുറ്റത്തും കറിവേപ്പില തൈ പദ്ധതിയും തുടങ്ങി. 
വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ ഡി.രാമയ്യയുടെ അധ്യക്ഷതയില്‍ വിദ്യാലയമുറ്റത്ത് നാട്ടുമാവ് നട്ടുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ടി.ഷിജു, എസ്.അനീഷ്, എ.അയ്യപ്പന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ മുരളി വാണിമേല്‍, പ്രഥമാധ്യാപിക സി.ലളിത, മാതൃക സീഡ് വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍ വി.വി.വിഷ്ണു, മദര്‍ പി.ടി.എ.പ്രസിഡന്റ് ജിഷ എന്നിവര്‍ പ്രസംഗിച്ചു.
സീഡ് ക്ലബ്ബിനൊപ്പം സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ്, എന്‍.സി.സി., എന്‍.എസ്.എസ്., അധ്യാപകര്‍ എന്നിവരും നേതൃത്വം നല്‍കി.









June 10
12:53 2017

Write a Comment

Related News