കിണര്‍ റീചാര്‍ജിങ്
താമരശ്ശേരി: കൈതപ്പൊയില്‍ എം.ഇ.എസ്. ഫാത്തിമാറഹീം സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഈ അധ്യയനവര്‍ഷം പഠിക്കുന്ന ആദ്യപാഠം പാഠപുസ്തകത്തിലേതായിരിക്കില്ല. സ്കൂള്‍ തുറന്നെത്തിയ ആദ്യദിനം അവര്‍ക്ക് വിദ്യാലയംതന്നെ വലിയ പാഠം തുറന്നുവെച്ചിരിക്കുകയായിരുന്നു. പ്രകൃതിയില്‍ വീഴുന്ന ഒരുതുള്ളി വെള്ളവും പാഴായിപ്പോകരുതെന്ന കരുതലിന്റെ വലിയപാഠം.
മൂന്നുനിലയുള്ള സ്കൂള്ക്കെട്ടിടത്തിനുമുകളില് വീഴുന്ന തുള്ളിവെള്ളവും പാഴാകാതെ പൈപ്പുകള്‍വഴി സ്കൂള്‍മുറ്റത്തെ കിണറിനടുത്തെത്തിച്ച് ശുദ്ധീകരിച്ച് കിണറ്റിലേക്ക് പകരുകയാണിവിടെ. കിണര്‍ റീചാര്‍ജിങ് എങ്ങനെയെന്ന് കുട്ടികള്‍ക്ക് കണ്ടുപഠിക്കാം. അതിന്റെ ഗുണവും ഫലവും അനുഭവിക്കുകയും ചെയ്യാം.
സ്കൂള്‍മുറ്റത്തെ കിണര്‍ റീചാര്‍ജിങ് തുടങ്ങിയപ്പോഴേക്കും കിണറ്റില്‍ ജലനിരപ്പ് മുന്‍പത്തേതിനേക്കാള്‍ വര്‍ധിച്ചു. സ്കൂളിനടുത്തുള്ള കിണറുകളിലും ജലനിരപ്പുയര്ന്നുവെന്നതാണ് മറ്റൊരുകാര്യം.
രണ്ടായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കാണ് ശുദ്ധീകരണിയായി വെച്ചിട്ടുള്ളത്. ഇതില്‍ നാല് പാളികളായി മെറ്റില്, പൊടിച്ച ഓട്, മണല്‍, ചിരട്ടക്കരി എന്നിവ നിറച്ചിരിക്കുന്നു. ഇതിലൂടെ ശുദ്ധീകരിക്കുന്ന വെള്ളം ഇരുപത്തിനാല് മീറ്ററോളം ആഴമുള്ള കിണറിലേക്ക് പൈപ്പ് വഴി പകരുന്നു. മഴക്കാലത്ത് പാഴായിപ്പോകുമായിരുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇങ്ങനെ ഇവിടെ കിണറ്റിലെത്തിക്കുന്നത്. ഇവിടത്തെ കിണര്‍ റീചാര്‍ജിങ്ങിന്റെ മാതൃക എം.ഇ.എസിന്റെ ജില്ലയിലെ മറ്റ് സ്കൂളുകളിലും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.

June 14
12:53
2017