SEED News

നൂറ് വീടുകളില്‍ നാട്ടുമാവിന്‍ തൈകള്‍; നുച്യാട് സ്‌കൂളില്‍ ശതാബ്ദിവൃക്ഷം പരിപാടിക്ക് തുടക്കമായി


ഉളിക്കല്‍: നുച്യാട് ഗവ. യു.പി. സ്‌കൂള്‍ നൂറാംവര്‍ഷത്തിലേക്ക്....ആഘോഷങ്ങളുടെ ഭാഗമായി നുച്യാട് പ്രദേശത്തെ നൂറു വീടുകളില്‍ നാട്ടുമാവില്‍തൈകള്‍ വെച്ചുപിടിപ്പിക്കും. ശതാബ്ദിവൃക്ഷം എന്ന പേരില്‍ ഓരോ രക്ഷിതാവിന്റെ പറമ്പിലും നാട്ടുമാവുകള്‍ പടര്‍ന്ന് പന്തലിക്കും. സ്‌കൂള്‍വളപ്പിലും നാട്ടുമാവുകള്‍ തലയുയര്‍ത്തി നില്‍ക്കും. മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച മാവിന്‍തൈകളാണ് വിതരണം ചെയ്യുന്നത്.
 നാട്ടുമാവുകള്‍ വെച്ചുപിടിപ്പിക്കന്നതിനും രക്ഷിക്കുന്നതിനുമുള്ള ചുമതല സീഡ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കും. പദ്ധതിയുടെ ഉദ്ഘാടനം എ.സി.റഷീദിന്റെ വീട്ടുപറമ്പില്‍ മാവിന്‍തൈ നട്ട് ഉളിക്കല്‍ കൃഷി ഓഫീസര്‍ അശോക്കുമാര്‍ നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ ഉസ്മാന്‍ പള്ളിപ്പാത്ത്, ടി.എം.ബീന, കെ.വി.നാരായണന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.ഷറഫുദ്ദീന്‍, കെ.മോഹനന്‍, ടി.രുക്മിണി എന്നിവര്‍ സന്നിഹിതരായിരുന്നു.




June 17
12:53 2017

Write a Comment

Related News