SEED News

മഴമറക്കൃഷിയിലും കൂത്തുപറമ്പ് എച്ച്.എസ്.എസ്. സീഡിന് നേട്ടം


കൂത്തുപറമ്പ്: പച്ചക്കറിക്കൃഷിയിലെ സ്വയംപര്യാപ്തത മഴമറക്കൃഷിയിലും ആവര്‍ത്തിക്കുകയാണ് കൂത്തുപറമ്പ് എച്ച്.എസ്.എസ്. സീഡംഗങ്ങള്‍. ഉച്ചഭക്ഷണത്തിനാവശ്യമായ മുഴുവന്‍ പച്ചക്കറികളും സ്‌കൂളില്‍ത്തന്നെ കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴമറക്കൃഷി തുടങ്ങിയത്. 
  സംസ്ഥാന കൃഷിവകുപ്പിന്റെ സാമ്പത്തികസഹായത്തോടെ 75,000 രൂപ ചെലവിലാണ് സ്‌കൂള്‍വയലില്‍ കൃഷിതുടങ്ങിയത്. പയര്‍, പൊട്ടിക്ക എന്നിവ മഴമറയിലും പടവലം, വെണ്ട, ചീര എന്നിവ പുറത്തും കൃഷിയിറക്കി. സീഡംഗങ്ങളുടെ പരിചരണം കൂടിയായപ്പോള്‍ നൂറുമേനി വിളവാണ് എല്ലാ ഇനങ്ങളിലും ലഭിച്ചത്.
     മഴമറക്കൃഷിയിലെ വിളവെടുപ്പ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍ അധ്യക്ഷതവഹിച്ചു. മുന്‍ പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി മുഖ്യാതിഥിയായിരുന്നു. കൃഷി അസി. ഡയറക്ടര്‍ എ.കെ.വിജയന്‍ പദ്ധതി വിശദീകരിച്ചു. പ്രഥമാധ്യാപിക എം.സി.പ്രസന്നകുമാരി, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, സ്റ്റാഫ് സെക്രട്ടറി പി.ഗീത, പി.എം.ദിനേശന്‍, കെ.ദാസന്‍, സി.ഷാജി, കെ.കെ.മുകുന്ദന്‍ മാസ്റ്റര്‍, വി.വേലായുധന്‍, പി.കെ.അനഘ എന്നിവര്‍ സംസാരിച്ചു.








June 17
12:53 2017

Write a Comment

Related News