പള്ളിപ്രം യു.പി. സ്കൂളിൽ സീഡ് പ്രവർത്തനം തുടങ്ങി
കണ്ണൂർ: പള്ളിപ്രം യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് യുവനടൻ സുർജിത്ത് പുരോഹിത്ത് ഉദ്ഘാടനംചെയ്തു. കൗൺസിലർ സി.എറമുള്ളാൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എൻ.ജീജ, സീഡ് കോ ഓർഡിനേറ്റർ ജയരാജ്, ടി.ഒ.രാജൻ, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ പരീത് എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥി ശ്രീരാഗ് തയ്യാറാക്കിയ പള്ളിപ്രം യു.പി. സ്കൂളിന്റെ ചരിത്രം മുൻ പ്രഥമാധ്യാപകൻ പി.എ.പദ്മനാഭൻ പുറത്തിറക്കി.
June 17
12:53
2017