ഹരിതകേരളം പദ്ധതിയില്‍ സീഡിന്റെ പങ്കാളിത്തം
പടിയൂര്‍ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സീഡുമായി ചേര്‍ന്ന് നടത്തുന്ന ഹരിതകേരളം പദ്ധതി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുപറ നെല്ല്, ഒരുമുറം പച്ചക്കറി എന്ന പദ്ധതിയില്‍ സീഡും. പടിയൂര്‍ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നു. സീഡുമായി ചേര്‍ന്ന് നടത്തുന്ന പരിപാടി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുനന്ദ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ സോഫിയ പദ്ധതി വിശദീകരണം നടത്തി. സ്‌കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍ പി. ശ്രീദേവി, പ്രിന്‍സിപ്പാള്‍ ടി.ജെ ബിനി, കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് നെല്ലും പച്ചക്കറി വിത്തുക്കളും ഏറ്റുവാങ്ങി. സമാജം വൈസ് പ്രസിഡന്റ് എസ്.കെ ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ബിനോയ് കോലന്ത്ര, ഉഷ രാമചന്ദ്രന്‍, സുധ വിശ്വംഭരന്‍, പി.ടി.എ സെക്രട്ടറി ഷംസുദ്ദിന്‍, സമാജം ഭാരവാഹികളായ ശശീന്ദ്രന്‍, സുമന പത്മനാഭന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ അജിത വിജയന്‍, പി. ശ്രീദേവി, ബിനി ടി.ജെ എന്നിവര്‍ സംസാരിച്ചു.
June 17
12:53
2017