വീടുകൾ തോറും വൃക്ഷത്തൈ നട്ട് സീഡ് ക്ലബ്ബ്
പിലാത്തറ: വിദ്യാര്‍ഥികളിലൂടെ വീടുകള്‍തോറും ഫലവൃക്ഷത്തൈകള്‍ നട്ട് മാതൃഭൂമി സീഡ് ക്ലബ്ബ്. എടനാട് ഈസ്റ്റ് എല്‍.പി. സ്‌കൂളിലെ പരിസ്ഥിതികൂട്ടായ്മയാണ് ഓരോ കുട്ടിക്കും തൈകള്‍ നല്‍കി പദ്ധതി നടപ്പാക്കിയത്.
പരിസ്ഥിതിപ്രവര്‍ത്തകന്‍ പി.പി.രാജന്‍ തൈകള്‍ വിതരണംചെയ്തു.
പ്രഥമാധ്യാപിക കെ.വി.രാധാമണി അധ്യക്ഷതവഹിച്ചു. പി.എസ്.മായ, എ.പ്രസീത എന്നിവര്‍ സംസാരിച്ചു.
പരിസ്ഥിതിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വൃക്ഷപരിപാലനം സുഗമമാക്കും.
June 24
12:53
2017