SEED News

സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി

തിരുവേഗപ്പുറ: കൈപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്  വൃക്ഷത്തൈകൾ നട്ട് തിരുവേഗപ്പുറ കൃഷി ഓഫീസർ ശ്രീതു പി. പ്രേമൻ ഉദ്ഘാടനംചെയ്തു. പച്ചക്കറിത്തൈകളും നട്ടു. ബോധവത്കരണക്ലാസും പോസ്റ്റർനിർമാണ മത്സരവും നടത്തി.  
മാനേജർ കെ.കെ. ഹനീഫ, പ്രിൻസിപ്പൽ സുരേന്ദ്രൻ, അസി. കൃഷി ഓഫീസർ സി.പി. മനോജ്,  സ്കൂൾ വൈസ് പ്രിൻസിപ്പൽ സജിത സുരേഷ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ റാഷിദ്, സീഡ് ക്ലബ്ബ് കൺവീനർ ഹാർഡിയൻ, രേഷ്മ, ജുമൈല എന്നിവര് സംസാരിച്ചു.

June 24
12:53 2017

Write a Comment

Related News