വാളക്കുളം സ്‌കൂളിൽ ഹരിതപ്രചാരണം
തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് പരിസ്ഥിതി സെമിനാർ നടത്തി.
ഹരിതവത്കരണത്തിന്റെ പ്രാധാന്യം പൊതുസമൂത്തിലെത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. 'ചേർത്തു നിർത്താം, മനുഷ്യരെ പ്രകൃതിയോട്' എന്ന സന്ദേശമുയർത്തിയുള്ള പരിപാടിയിൽ കേരള ശാസ്ത്ര-സാങ്കേതിക കൗൺസിലും സഹകരിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രനാഥൻ ചാത്തല്ലൂർ ഉദ്ഘാടനം ചെയ്തു. ഹരിതപർവ്വം സംസ്ഥാന കോർഡിനേറ്റർ ആർ. അജിത്ത് മുഖ്യപ്രഭാഷണം നടത്തി.
വിദ്യാർഥികൾക്ക് തുണിസഞ്ചിയും ഇലഞ്ഞിത്തൈയും സമ്മാനിച്ചു. മാനേജർ ഇ.കെ. അബ്ദുറസാഖ്, വി. ബിന്ദു, സി.കെ. നാസർ, കെ.പി. ഷാനിയാസ്, വി. ഇസ്ഹാഖ് തുടങ്ങിയവർ പങ്കെടുത്തു.
June 26
12:53
2017