അരൂര്‍ സ്‌കൂളില്‍ 'ഒരു വീട്ടില്‍ ഒരു കറിവേപ്പില' പദ്ധതി തുടങ്ങി
അരൂര്‍: ഒരുവീട്ടില്‍ ഒരു കറിവേപ്പില പദ്ധതിക്ക് അരൂര്‍ ഗവ. സ്‌കൂള്‍ തുടക്കമിട്ടു.
മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൃഷിഓഫീസര്‍ സഞ്ചു സൂസണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കറിവേപ്പിന്‍ ത്തൈകള്‍ നല്‍കി. സ്‌കൂള്‍ വളപ്പിലും തൈകള്‍ നട്ടു. വിവിധ ക്ലബ്ബുകളുടെ രൂപവത്കരണവും പരിസ്ഥിതി-സീഡ് ക്ലബുകളുടെ ലോഗോ പ്രകാശനവും നടത്തി. ശാസ്ത്ര-ഗണിതശാസ്ത്ര ക്ലബുകള്‍ ശാസ്ത്ര നാടകങ്ങള്‍ അവതരിപ്പിച്ചു. പ്രഥമാധ്യാപിക ഡി.ഷൈനി, എന്‍.എ. സലാം, എം.പി.സജിത്കുമാര്‍, ബി.അമ്പിളി, അലോഷ്യ ഡിസില്‍വാ, പി.ജി.നിഷി, എം.ആര്‍. ഗോപി, എസ്.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.
June 28
12:53
2017