ലഹരിക്കെതിരെ ബോധവത്കരണവുമായി സീഡ് വിദ്യാർഥികളുടെ തെരുവുനാടകം
 മാന്നാർ : മദ്യവും മയക്കുമരുന്നും തകർത്ത ഒരുകുടുംബത്തിന്റെ കഥ അവതരിപ്പിച്ച് സീഡ് വിദ്യാർഥികളുടെ ലഹരിക്കെതിരെയുള്ള ബോധവത്കരണം ശ്രദ്ധേയമായി. മാന്നാർ ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ് പ്രവർത്തകരാണ് ലഹരിക്കെതിരെയുള്ള തെരുവുനാടകം അവതരിപ്പിച്ചത്. വിമുക്തി എന്ന പേരിലുള്ള തെരുവ് നാടകം എട്ട് മിനിട്ട് ദൈർഘ്യമുള്ളതാണ്. ഭുവനേശ്വരി ഹൈസ്കൂൾ, മാന്നാർ സ്റ്റോർ ജങ്ഷൻ, പരുമലക്കടവ്, ചെന്നിത്തല മഹാത്മ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് നാടകം അവതരിപ്പിച്ചത്. തൗഫീക്ക്, ഗായത്രി, സനൂപ്, ബാലസുരേഷ്, ശ്രീപാർവതി, അക്ഷയ് എന്നിവരുൾപ്പെടെ 12 വിദ്യാർഥികളാണ് അഭിനേതാക്കൾ. സീഡ് കോ-ഒാർഡിനേറ്റർ ബി.ശ്രീലത, അധ്യാപകരായ കെ.ജയശ്രീ, ശശികുമാർ എന്നിവർ നേതൃത്വം നൽകി.
 July  08
									
										12:53
										2017
									
								

                                                        