SEED News

പ്രകൃതിയുടെ ചങ്ങാതിമാരാവാന്‍ കൊച്ചുകൂട്ടുകാര്






കോട്ടയ്ക്കല്: പ്രകൃതിയിലേക്കിറങ്ങി പഠനം ആസ്വാദ്യമാക്കാന് ഇസ്ലാഹിയ പീസ് പബ്ലിക് സ്‌കൂളിലെ കുട്ടികളും. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് 'പ്രകൃതി എന് ചങ്ങാതി' പ്രചാരണത്തിന്റെ ഭാഗമായാണ് പ്രീ-പ്രൈമറി വിഭാഗം കുട്ടികള് പുരാതനമായ കോട്ടയ്ക്കല് വെങ്കിട്ടത്തേവര് ക്ഷേത്രക്കുളം സന്ദര്ശിച്ചത്.
 പ്രകൃതിയെ അറിയാനും ചുറ്റുമുള്ള സ്ഥലങ്ങളുടെ ചരിത്രപ്രാധാന്യം മനസ്സിലാക്കാനും കുട്ടികള്ക്ക് സന്ദര്ശനത്തിലൂടെ സാധിച്ചു. ജലാശയങ്ങളുടെ സംരക്ഷണവും പരിസ്ഥിതിബോധവും കുട്ടികളില് വളര്ത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രഥമാധ്യാപിക ഇ. ശ്രീദേവി, പ്രീ-പ്രൈമറി അധ്യാപകര്, സീഡ് കോ-ഓര്ഡിനേറ്റര് സാഹിര് മാളിയേക്കല് എന്നിവര് നേതൃത്വം നല്കി.


July 17
12:53 2017

Write a Comment

Related News