SEED News

മഴക്കാല രോഗ ബോധവൽക്കരണവും, കൊതുക് നിർമരാജ്ന യജ്ഞവും

വടാട്ടുപാറ :-പൊയ്ക ഗവ:ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെയും,സ്റ്റുഡന്റസ് പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെകുറിച്ചു ബോധവൽക്കരണവും നടത്തി.
 ജില്ലയിലുടനീളം ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് കുട്ടമ്പുഴ ഹെൽത്ത് ഡിപ്പാര്ട്മെന്റിന്റെ 
സഹകരണത്തോടെ കുട്ടികൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്.
കുട്ടികളും,അധ്യാപകരും ,ഹെൽത്ത് ഉദ്യോഗസ്ഥരും വീടുകൾ കയറി ബോധവൽക്കരണം നടത്തുകയും 
ലഘുലേഖ വിതരണം ചെയുകയും ചെയ്തു.
കുട്ടമ്പുഴ ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ ശ്രീ ഉദയൻസർ പരിപാടികൾക്ക് നേതൃത്വം നൽകികൊണ്ട് സംസാരിച്ചു."ശുചിത്വം വ്യക്തികളിൽ നിന്ന് തുടങ്ങണം" എന്ന സന്ദേശം അദ്ദേഹം 
നാട്ടുകാരിലേക്ക് എത്തിച്ചു..
H M ശ്രീമതി ശാന്ത പി അയ്യപ്പൻ,സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ K N സുധ,അദ്ധ്യാപകരായ ജിജി M E ,മിനി P A ,അജിത് E K എന്നിവർ പങ്കെടുത്തു.

July 18
12:53 2017

Write a Comment