സീഡ് ഉദ്ഘാടനവും ബോധവത്കരണവും
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ മാതൃഭൂമി സീഡ് ഉദ്ഘാടനവും ബോധവത്കരണവും പ്രിന്‍സിപ്പല്‍ ഡോ. പി.ടി.അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. ബോട്ടണിവിഭാഗം മേധാവി എം.നിസ്രിന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി ഡോ. എ.ഇ.ഷെഫി, ഡോ. നഫീസ ബേബി, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. താജോ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
July 19
12:53
2017