SEED News

സീഡ് അധ്യാപക ശില്പശാല

തലശ്ശേരി: മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ല അധ്യാപക ശില്പശാല തലശ്ശേരി ഡി.ഇ.ഒ. ടി.പി.നിർമലാദേവി ഉദ്ഘാടനം ചെയ്തു. 
സംസ്ഥാനത്തെ വിശിഷ്ട ഹരിതവിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട തൊക്കിലങ്ങാടി ഹൈസ്കൂളിലെ സീഡ് കോ ഓർഡിനേറ്റർ രാജൻ കുന്നുമ്പ്രോൻ, തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മികച്ച സീഡ് കോ ഓർഡിനേറ്റർ മുരളി വാണിമേൽ എന്നിവർ മാവിൻതൈ ഏറ്റുവാങ്ങി. 
സീഡിന്റെ പ്രവർത്തനമാണ് ഹരിതകേരളം പദ്ധതിക്ക് വഴികാട്ടിയായതെന്ന് ഡി.ഇ.ഒ. പറഞ്ഞു. ഊർജസംരക്ഷണം, മാലിന്യനിർമാർജനം എന്നിവയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ  വിദ്യാർഥികൾക്ക് കഴിയും. അതിന് സീഡ് പദ്ധതി സഹായകമാണെന്ന് അവർ അഭിപ്രായപ്പെട്ടു. 
  മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഫെഡറൽ ബാങ്ക് കണ്ണൂർ സൗത്ത് ബസാർ ശാഖ മാനേജർ ശ്രീജ്യോതി, മുബാറക് എച്ച്.എസ്.എസ് മാനേജ്മെന്റ് പ്രതിനിധി പ്രൊഫ. എ.പി.സുബൈർ, പോണ്ടിച്ചേരി സയൻസ് ഫോറം ജനറൽ സെക്രട്ടറി ഹേമാവതി, മാതൃഭൂമി യൂനിറ്റ് മാനേജർ ജോബി പി.പൗലോസ്, സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ല കോ ഓർഡിനേറ്റർ കെ.വിജേഷ് എന്നിവർ സംസാരിച്ചു. 
സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ ക്ലാസെടുത്തു. 
കണ്ണൂർ, തളിപ്പറമ്പ് വിദ്യാഭ്യാസജില്ലകളിലെ  അധ്യാപകശില്പശാല 22-ന് നടക്കും. 

July 19
12:53 2017

Write a Comment

Related News