കൃഷിയറിയാൻ പാടത്തിറങ്ങി വിദ്യാർഥികൾ
തളിപ്പറമ്പ്: കൃഷിപാഠത്തില്‍നിന്ന് പാടത്തിലേക്കെന്ന ആശയവുമായി എട്ടാംവര്‍ഷവും കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡംഗങ്ങള്‍ ഞാറുനടാനായി വയലിലിറങ്ങി. ജൈവകൃഷിയാണ് നടത്തുന്നത്.
പാഠപുസ്തകത്തില്‍ പഠിച്ച ഭാഗങ്ങള്‍ പാടത്തിറങ്ങി പരിശീലിക്കുകയാണ് വിദ്യാര്‍ഥികള്‍. ചാണകവളപ്രയോഗം നടത്തിയും നാടന്‍പാട്ടുപാടിയും ഞാറുനടീല്‍ ഉത്സവമാക്കി. ആതിര ഞാറാണ് നട്ടത്. നടീല്‍ ഉദ്ഘാടനം ഏഴോം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍ നേതൃത്വം നല്‍കി.
July 19
12:53
2017