പച്ചക്കറിത്തൈ വിതരണം
മാലൂര്‍: മാലൂര് യു.പി. സ്‌കൂളില് സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില് നടപ്പാക്കുന്ന 'വീട്ടില് ഒരു പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകള് വിതരണം ചെയ്തു. വിദ്യാര്‍ഥികള്ക്ക് ജൈവപച്ചക്കറി കൃഷിയില് താത്പര്യമുണ്ടാക്കുന്നതിന് സീഡ്ക്ലബ്ബ് ആവിഷ്‌കരിച്ച പദ്ധതിയാണിത്.
പേരാവൂര് ബ്ലോക്ക് കൃഷി അസി. ഡയറക്ടര് പി.വി.ശൈലജ ഉദ്ഘാടനം ചെയ്തു. മാലൂര് കൃഷിഭവന് ഓഫീസര് പി.എം.ശ്രീനിവാസന്, പി.സുനോജ്, പി.ജലജ, പി.വി.ഉദയകുമാര്, സീഡ് കണ്വീനര് കെ.സജീവ്കുമാര് എന്നിവര് സംസാരിച്ചു.
.
July 19
12:53
2017