SEED News

മൊകേരി ഗവ. യു.പി.യിൽ ഇനി മഷിപ്പേനമാത്രം






പാനൂര്‍: മഷിപ്പേന വിതരണപദ്ധതിയോടെ മൊകേരി ഈസ്റ്റ് ഗവ. യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്തംഗം കെ.ദിപിന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എന്‍.പി.സലിന അധ്യക്ഷത വഹിച്ചു.
മഷിപ്പേന കെ.പി.കെ.റമീസ് വിതരണം ചെയ്തു. മാതൃഭൂമി ലേഖകന്‍ വി.പി.ചാത്തു സീഡ് പ്രവര്‍ത്തനപദ്ധതി വിശദീകരിച്ചു. 
എസ്.എം.സി. ചെയര്‍മാന്‍ എം.ബാലന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.കെ.അബ്ദുല്‍റഷീദ്, പൂര്‍വവിദ്യാര്‍ഥി സംഘം കണ്‍വീനര്‍ വി.പി.സി.ഉനൈസ്, സ്റ്റാഫ് സെക്രട്ടറി കെ.സൗമ്യേന്ദ്രന്‍, കെ.വി.അബ്ദുള്ള ഹാജി, മാണിക്കോത്ത് ഹംസ ഹാജി എന്നിവര്‍ സംസാരിച്ചു.





.







 















July 19
12:53 2017

Write a Comment