SEED News

കാവിൽ കലവറനിറയ്ക്കാൻ പച്ചക്കറിക്കൃഷിയുമായി സീഡ് വിദ്യാർഥികൾ


കൂത്തുപറമ്പ്: ഉത്സവത്തിനും സംക്രമദിവസങ്ങളിലുള്ള ഭക്ഷണമൊരുക്കാനും കാവിന്‍മുറ്റത്ത് പച്ചക്കറിക്കൃഷിക്ക് വിത്ത് നട്ട് മാതൃകയാവുകയാണ് കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ സീഡ് ക്ലബ്ബ് അംഗങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളും. 
മെരുവമ്പായി കൂര്‍മ്പ ഭഗവതിക്കാവ് വളപ്പിലെ തരിശുനിലത്താണ് ക്ഷേത്രക്കമ്മിറ്റിയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയത്. ക്ഷേത്രാഘോഷ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് കറികള്‍ തയ്യാറാക്കാന്‍ ആവശ്യമായ മുഴുവന്‍ പച്ചക്കറികളും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക, വിഷരഹിത പച്ചക്കറികളുടെ കൃഷി പ്രോത്സാഹിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരള സന്ദേശം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ കലവറനിറയ്ക്കാനുള്ള പച്ചക്കറി ഉത്പാദനത്തിന് തുടക്കമിട്ടത്. ഒന്നാംഘട്ടത്തില്‍ ഇളവന്‍കുമ്പളം, മത്തന്‍കുമ്പളം, വഴുതിന, മുളക്, പയര്‍, വെണ്ട, കറിവേപ്പ് എന്നിവയാണ് കൃഷിചെയ്തത്. 
കരിയില, ചാണകപ്പൊടി, ചാരം, ജൈവവളങ്ങള്‍ എന്നിവ അടിവളമായി നല്‍കിയാണ് കുറുമ്പുക്കല്‍ ജയന്‍ സൗജന്യമായി നല്‍കിയ മുളപ്പിച്ച പച്ചക്കറിത്തൈകള്‍ നട്ടത്.
 തൈ നടീലിന്റെ ഉദ്ഘാടനം ജൈവകര്‍ഷകന്‍ മധു നിര്‍മലഗിരിയുടെ അധ്യക്ഷതയില്‍ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത നിര്‍വഹിച്ചു. പത്തലായി ദിനേശന്‍, എം.രമേശന്‍, എ.കെ.വത്സന്‍, കെ.ദിനേശന്‍, നിഖില്‍, ഷൈജു രൂപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
 സ്‌കൗട്ട്‌സ് അധ്യാപകന്‍ വി.വി.സുനേഷ്, സീഡ് ക്ലബ്ബ് കണ്‍വീനര്‍ കുന്നുബ്രോന്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 







.







 















July 19
12:53 2017

Write a Comment

Related News