മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസജില്ല അധ്യാപക ശില്പശാല
മാവേലിക്കര: മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടത്തി. മാവേലിക്കര ശ്രീകൃഷ്ണഗാനസഭാ ഹാളിൽ നഗരസഭാ ചെയർപേഴ്സൺ ലീല അഭിലാഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ പരിസ്ഥിതി ബോധവത്കരണം നടത്തുന്നതിൽ മാതൃഭൂമി സീഡ് നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഫെഡറൽബാങ്ക് മാവേലിക്കര അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് എസ്.സന്തോഷ് അധ്യക്ഷനായി.മാതൃഭൂമി സീനിയർ സബ് എഡിറ്റർ ജി.ഉണ്ണിക്കൃഷ്ണപിള്ള, ഹരിതകേരളം സംസ്ഥാന റിസോഴ്സ് പേഴ്സൺ ആർ.വേണുഗോപാൽ എന്നിവർ ക്ലാസ് നയിച്ചു. മാതൃഭൂമി അസിസ്റ്റന്റ് അഡ്വർടൈസ്മെന്റ് മാനേജർ ബിജു പി.നായർ, സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യുട്ടീവ് അമൃത സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. മുൻ വർഷങ്ങളിലെ ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർമാരായ ബീഗം രഹ്ന (വി.എച്ച്.എസ്.എസ്., ചത്തിയറ), ബി.ശ്രീലത (എസ്.ബി. എച്ച്.എസ്.എസ്.,മാന്നാർ) എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
July 21
12:53
2017