SEED News

സീഡ് അധ്യാപക പരിശീലനം നാളെ

പാലക്കാട്: ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന ആശയവുമായി മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ പാലക്കാട് വിദ്യാഭ്യാസജില്ലാതലത്തിൽ കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്കുള്ള പരിശീലനം ശനിയാഴ്ച നടക്കും. 9.30 മുതൽ ഒരുമണിവരെ പാലക്കാട് ഹോട്ടൽ ഗസാല ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ അധ്യാപകപരിശീലന പരിപാടി 15ന് 9.30 മുതൽ ഒരുമണിവരെ ഷൊർണൂരിലെ ഹോട്ടൽ നിള റെസിഡൻസിയിലും മണ്ണാർക്കാട് വിദ്യാഭ്യാസജില്ലയിലെ പരിശീലനം മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹോട്ടൽ ഹിൽവ്യൂ ടവറിലും നടക്കും.
സീഡ് പദ്ധതിയിൽ പങ്കെടുക്കാന് സ്കൂളുകൾക്ക് ഇനിയും അവസരമുണ്ട്. ഇപ്പോള് എൽ.പി. തലംമുതൽ കോളേജുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പദ്ധതിയിൽ പങ്കാളികളാവാം. ഫോൺ: 9846661983.

July 22
12:53 2017

Write a Comment

Related News