SEED News

ചെത്തല്ലൂർ എൻ.എൻ.എൻ.എം. യു.പി. സ്കൂളിൽ സീഡ് പദ്ധതി തുടങ്ങി

ചെത്തല്ലൂർ: എൻ.എൻ.എൻ.എം. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. വിദ്യാലയപരിസരത്തും സമീപത്തെ വില്ലേജ് ഓഫീസ് പരിസരത്തും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചാണ് വിദ്യാലയത്തിൽ സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയത്. അമ്പതോളം തൈകളാണ് വിദ്യാർഥികൾ നട്ടത്. പ്രധാനാധ്യാപകൻ പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ.പി. ഹരിദാസ്, അധ്യാപകരായ അബ്ദുറഹ്മാൻ, കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി.

July 22
12:53 2017

Write a Comment

Related News