ബോധവത്കരണ ക്ലാസും സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും എസ്. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു
നെന്മാറ: വല്ലങ്ങി വി.ആർ.സി.എം.യു.പി. സ്കൂളിലെ സീഡ്-നന്മ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസും സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണവും നടത്തി. ഇന്ത്യൻ ഹോമിയോപതിക്ക് മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
ഡോ. രഞ്ജിത്കുമാർ, ഡോ. അനുശ്രുതി എന്നിവർ ക്ലാസെടുത്തു. നെന്മാറ ഗ്രാമപ്പഞ്ചായത്ത് അംഗം എസ്. ഗംഗാധരൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക കെ. കലാവതി അധ്യക്ഷയായി. മുൻ പ്രധാനാധ്യാപകൻ ആർ. രാധാകൃഷ്ണൻ, സീഡ്-നന്മ ക്ലബ് കോ-ഓർഡിനേറ്റർ എം. വിവേഷ്, എ.കെ. സുരേഷ്, അധ്യാപകരായ ആർ. ശാന്തകുമാരൻ, ഹരിദാസ്, മോഹൻദാസ്, സി. സജീവ്, യു. കൃഷ്ണദാസ്, യു. നിഷാദ് എന്നിവർ സംസാരിച്ചു.
July 22
12:53
2017