SEED News

ഓണത്തിന് ഒരു മുറം പച്ചക്കറി'

തിക്കോടി:ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ' ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയിലൂടെ മൂടാടി കൃഷിഭവൻ ലഭ്യമാക്കിയ സൗജന്യ പച്ചക്കറി വിത്തുകൾ സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ വിതരണം നടത്തി.
       പ്രത്യേക സ്കൂൾ അസംബ്ലിയിൽ സീഡ് ലീഡർ ദിയലിനീഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു, സ്കൂൾ സെക്കന്റ് ലീഡർ മുഹമ്മദ് ഷാഹിൻ ഏറ്റു വാങ്ങി.
        പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, സീഡ്-കോ-ഓർഡിനേറ്റർ പി.നൂറുൽ ഫിദ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു.

July 28
12:53 2017

Write a Comment