നാട്ടുമാഞ്ചോട്ടില്‍-മാവിന്‍തൈ വിതരണം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ സീഡ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരഷ്ട്ര പ്രകൃതിസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥിനികള്‍ക്ക് നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം നാട്ടുമാവിന്‍തൈകള്‍ വിതരണംചെയ്തു. ചക്കരക്കുട്ടി, അരൂന്‍ ഒളോര്‍, കുറുക്കന്‍, തത്തക്കൊക്കന്‍, ചുവന്നമാങ്ങ, കോമാവ് തുടങ്ങിയ മാവിനങ്ങളാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥിനികള്‍ മാംഗോ ബാങ്കില്‍ എത്തിച്ച ചെടികളാണ് വിതരണം ചെയ്തത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മൂസമേക്കുന്നത്ത് അധ്യക്ഷതവഹിച്ച ചടങ്ങില്‍ മാതൃഭൂമി സീഡ് വടകര വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ധര്‍മരാജന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. രാജഗോപാലന്‍, കെ.കെ. സുരേഷ്, പി.സി. പ്രവിത, വിദ്യാര്‍ഥി പ്രതിനിധി മേഘ വി. എന്നിവര്‍ സംസാരിച്ചു.
July 29
12:53
2017